വണ്ടിപ്പെരിയാർ:വണ്ടിപ്പെരിയാർ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ നാലാമത് പ്രതിഷ്ഠാ മഹോത്സവം ഇന്നും നാളെയുമായി നടത്തും.ഇന്ന് രാവിലെ.6 ന് ഗുരുപൂജ.7ന് മഹാഗണപതി ഹോമം.8ന് സമൂഹ പ്രാർത്ഥന.ഉച്ചക്ക് 1ന് പ്രസാദമൂട്ട്.നാളെ രാവിലെ .6 ന് ഗുരു പുജ.7ന് മഹാഗണപതി ഹവനം. ഭാഗവത പാരായണം പി.ആർ രാജു.8ന് സമൂഹ പ്രാർത്ഥന.9 ന് നവകലശ പൂജ.പഞ്ചഗവ്യം.10.30ന് കലശാഭിഷേകം.11 30 ഉച്ചപൂജ.12 ന് നട അടയ്ക്കൽ.1.30 ന് പ്രസാദമൂട്ട്.വൈകിട്ട് 5:30ന് നട തുറക്കൽ.6:30ന് ദീപാരാധന.6.45ന് ഭക്തിഗാനസുധ.11:30 ന് പീരുമേട് യൂണിയൻ പ്രസിഡന്റ് സി.എ. ഗോപി വൈദ്യർ ചെമ്പൻ കുളം അനുഗ്രഹ പ്രഭാക്ഷണം നടത്തും. യൂണിയൻ സെക്രട്ടറി കെ.പി. ബിനു, എം.ജി.സലികുമാർ (യോഗം ഡയറക്ടർ ബോർഡ് മെമ്പർ), ക്ഷേത്രം തന്ത്രി ഷാജൻ ശാന്തികൾ,ഗുരുപ്രകാശം സ്വാമികൾ (ശ്രീനാരായണഗിരി ആശ്രമം ചക്കുപള്ളം) എന്നിവർ പ്രഭാക്ഷണം നടത്തും.ശാഖാ പ്രസിഡന്റ് ഡി.കെ.അനിരുദ്ധൻ വൈദ്യർ അദ്ധ്യക്ഷത വഹിക്കും,ശാഖാ സെക്രട്ടറി കലേഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് വി.കെ.രാജൻ നന്ദിയും പറയും.