മൂന്നാർ : പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ എൽ എസ് എസ് പരീക്ഷയിൽ വൻ ക്രമക്കേട് കാട്ടിയെന്ന ആരോപണം നേരിടുന്നവർക്കെതിരെയുള്ള നടപടി വൈകുന്നതായി കെ പി എസ് ടി എ ജില്ലാ കമ്മിറ്റി . മൂന്നാർ ഉപജില്ലയിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളുടേയും പരീക്ഷാഫലം തടഞ്ഞുവെച്ചിരിക്കുകയാണ് . പൊതുവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെ തകർക്കുന്ന സംഭവണ് മൂന്നാറിലുണ്ടായത്. രാഷ്ടീയ ഇടപെടലുകളെ തുടർന്ന് അന്വേഷണം മന്ദഗതിയിലാക്കി കുറ്റാരോപിതരെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങി കുറ്റവാളികളെ സംരക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചാൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ കെ.പി.എസ്.ടി എ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് പി എം നാസർ ആദ്ധ്യക്ഷത വഹിച്ചു. . സംസ്ഥാന സെക്രട്ടറി വി ഡി എബ്രഹാം , സജി റ്റി ജോസ് , ഡെയ്‌സൺ മാത്യു , മുഹമ്മദ് ഫൈസൽ , ജോളി മുരിങ്ങമറ്റം , ബിജോയി മാത്യു , എം .വി ജോർജ് കുട്ടി , കെ രാജൻ , ജെ ബാൽമണി , മുത്തുരാജ് , എം രവി , അജീഷ് കുമാർ , ഷിന്റോ ജോർജ് ,അനീഷ് ജോർജ് എന്നിവർ സംസാരിച്ചു .