തൊടുപുഴ: എസ് എൻ ഡി പി യോഗം തൊടുപുഴ യൂണിയൻ നടത്തുന്ന രവിവാരപാഠശാലയുടെ പ്രഥമ ക്ലാസ് ഈ വരുന്ന
നവംബർ 6 ഞായറാഴ്ച രാവിലെ 9.30 ന് അതത് ശാഖകളിൽ വച്ച് നടത്തും.
ക്ലാസുകൾ എല്ലാ മാസത്തിലെയും ആദ്യത്തെ ഞായറാഴ്ച ശാഖാതലത്തിലും തുടർന്നുള്ള ഞായറാഴ്ചകളിൽ വിദ്യാർത്ഥികളെ യൂണിയൻ രാവിവാരപാഠശാലയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.. ക്ലാസുകൾ വിജ്ഞാനത്തോടൊപ്പം വിനോദത്തിനുമായി നീക്കിവയ്ക്കും. ആദ്യ ഒരു മണിക്കൂർ പഠിക്കുന്നതിനും ബാക്കി ഒരു മണിക്കൂർ കുട്ടികളുടെ കലാ കായിക അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനുമുള്ള വേദിയുമാക്കും. ശാഖയുടെ ഭൗതിക സാഹചര്യം അനുസരിച്ച് ഓരോ ക്ലാസ്സിനോടനുബന്ധിച്ചും ഇവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും.ആദ്യത്തെ ക്ലാസ്സ് സംഘടനാപരിചയം എന്ന വിഷയം ആയിരിക്കും.
തുടർന്ന് വരുന്ന ഓരോ ക്ലാസിലും പഠിപ്പക്കേണ്ട വിഷയങ്ങളെ സംബന്ധിച്ച് ശാഖയിലെ അദ്ധ്യാപകർക്ക് യൂണിയനിൽ നിന്നും ക്ലാസുകൾ നൽകുന്നതാണെന്ന് യൂണിയൻ കൺവീനർ വി.ബി സുകുമാരൻ അറിയിച്ചു