കട്ടപ്പന :സാങ്കേതിക തടസത്തിന്റെ പേരിൽ റോഡ് നിർമ്മാണം മുടങ്ങി, യാത്രാതാദുരിതത്തിൽ നാട്ടുകാർ വലയുന്നു. 5.13കോടി മുടക്കി നിർമ്മിക്കുന്ന ഇരട്ടയാർ ശാന്തിഗ്രാം പള്ളിക്കാനംറോഡ് നിർമ്മാണമാണ് മുടങ്ങിയത്
റീ ബിൽഡ്‌കേരള പദ്ധതിയിൽ ഉൾപ്പെടുത്തി
ഒന്നര വർഷം മുൻപ് ആരംഭിച്ച പണികൾ നാലു മാസമായി നിശ്ചലാവസ്ഥയിലാണ്. റോഡിനോടനുബന്ധിച്ചു നിർമ്മിക്കുന്ന രണ്ട് കലുങ്കുകൾ മൂലമാണ് നിർമ്മാണം മുടങ്ങിയതെന്നു പറയുന്നു.റോഡ് മുഴുവൻബ്ലോക്ക് ചെയ്താണ് കലുങ്ക് നിർമ്മാണം തുടങ്ങിയത്. ഇതോടെ സമീപ സ്ഥലങ്ങളായ കട്ടപ്പന, ഇരട്ടയാർ,തോപ്രാംകുടി എന്നിവിടങ്ങളിൽ എത്തണമെങ്കിൽ ഏറെ ദൂരം സഞ്ചരിക്കേണ്ട സ്ഥിതിയായി.
റോഡ് നിർമ്മാണം മുടക്കിയത് ഇവിടെ നിന്നും അനധികൃത പാറ ഖനനത്തിന്‌വേണ്ടിയാണെന്ന് ആരോപണമുണ്ട്.നിർമ്മാണം പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ ബ്ലോക്ക്‌കോൺഗ്രസ് ഭാരവാഹികളായ ജോസ് തച്ചപ്പറമ്പിൽ, റെജി ഇലീപുലി ക്കാട്ട്,ജോസ് കുട്ടി അരീപ്പറമ്പിൽ, എ. എസ്. രതീഷ്,തോമസ് കടൂത്താഴെ, ആനന്ദ്‌തോമസ് എന്നിവർ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു റീബിൽഡ്‌കേരളകോട്ടയം പ്രൊജക്ട് ഓഫിസിനു മുൻപിൽ ധർണ്ണ നടത്തുമെന്നും അവർ പറഞ്ഞു.