അടിമാലി: ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ 'റൈസ്'ന്റെ ഭാഗമായി ദേവികുളം അസംബ്ളി നിയോജക മണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. അടിമാലി എസ്.എൻ.ഡി.പി സ്‌ക്കൂളിൽനടന്ന ചടങ്ങിൽ കാർട്ടൂണിസ്റ്റ് ജിതേഷജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വേഗവരയിലൂടെ അറിവുപകർന്നുകൊണ്ടുള്ള പ്രത്യേക പ്രകടനവും അദ്ദേഹം വേദിയിൽ അവതരിപ്പിച്ചു. 100ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെയും ചടങ്ങിൽ ആദരിച്ചു. സ്റ്റേറ്റ് സിലബസിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള 2022 വർഷത്തെ വിദ്യാഭ്യാസ അവാർഡ് വിതരണങ്ങൾ പൂർത്തിയായതായും സി.ബി.എസ്.സി സിലബസിൽ ഉന്നത വിജയം നേടിയവർക്കായി അവാർഡ് ദാന ചടങ്ങ് പിന്നിട് സംഘടിപ്പിക്കുന്നതാണെന്നും ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു