ഇടവെട്ടി : പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 'കയർ ഭൂവസ്ത്രം വിരിക്കൽ' ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് നിർവഹിച്ചു .
സെലിൻ വട്ടക്കുന്നേലിന്റെ പുരയിടത്തിൽ അധിക ജലനിർഗമന ചാൽ നിർമ്മിച്ച് അതിൽ കയർ ഭൂവസ്ത്രം വിരിക്കുകയാണ് .
കയർ ഭൂവസ്ത്രം വിരിക്കുന്നതിനായി 226 തൊഴിൽ ദിനങ്ങൾക്ക് 103418 രൂപയാണ് ചിലവഴിക്കുന്നത് .
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏ കെ സുഭാഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം സുനി സാബു , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിൻസി മാർട്ടിൻ,
വാർഡ് മെമ്പർമാരായ സുജാത ശിവൻ,ബിന്ദു ശ്രീകാന്ത് , സൂസി റോയ് , അസീസ് ഇല്ലിക്കൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സറീന പി എ , സീനിയർ ക്ലർക്ക് യൂസഫ് , തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
മണ്ണ് സംരക്ഷണത്തിന്റെ ഭാഗമായി ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുൻവർഷങ്ങളിലും കയർ ഭൂവസ്ത്രം വിരിക്കൽ നടത്തിയിരുന്നു.