 
പീരുമേട് : പാമ്പനാർ ശ്രീനാരായണട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ വിദ്യാഞ്ജലി വോളന്റിയർ പ്രോഗ്രാം നടത്തി. ഗ്ലെൻമേരി ഗവ. എൽ.പി സ്‌കൂളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജിലെ തമിഴ്, മലയാള വിഭാഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിലൂടെ കോളേജ് വിദ്യാർത്ഥികൾക്ക് സ്‌കൂൾ കുട്ടികളുമായി സംവദിക്കാൻ അവസരമുണ്ടായത്. . അറിവ് പങ്കു വയ്ക്കുന്നതിനോടൊപ്പം കുട്ടികൾക്കായി പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് വി.എം ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ എം കുമാർ അദ്ധ്യക്ഷനായിരുന്നു. തമിഴ് വിഭാഗം മേധാവി ഡോ. ഫ്‌ളോറാ പീറ്റർ ,മലയാള വിഭാഗം മേധാവി രഞ്ജു എൻ.കെ പ്രോഗ്രാം കോർഡിനേറ്റർ നയനാ എൻ.കെ എന്നിവർ സംസാരിച്ചു.അനുമോൾ റെജി , ഗോപികാ രാജ്, ടെസ നെന കെ.ജെ, മാർഷിലി .എം, കൗസല്യ പി ,സ്റ്റെല്ലാ മോഹൻ എന്നീ വിദ്യാർത്ഥികൾ ക്ലാസ്സുകൾ നയിച്ചു.