ഇടുക്കി: ഖത്തർ ഫുട്‌ബോൾ ലോകകപ്പിനോടാനുബന്ധിച്ച് സർക്കാർ കായിക യുവജന കാര്യാലയവും സ്‌പോർട്‌സ് കൗൺസിലും ചേർന്ന് 'വൺ മില്യൺ ഗോൾ' ക്യാമ്പയിൻ നടത്തുന്നു. സംസ്ഥാനത്തെ 10 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അടിസ്ഥാന ഫുട്‌ബോൾ പരിജ്ഞാനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഫുട്‌ബോൾ പരിശീലനം നൽകുന്നതിന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കായികവികസന സംഘടനകൾ, യൂത്ത് ക്ലബ്ബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയിൽ നിന്ന് ജില്ലയിലാകെ 71 ഫുട്‌ബോൾ പരിശീലന കേന്ദ്രങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. ഓരോ കേന്ദ്രത്തിലും തദ്ദേശീയമായി പരിശീലകരെ കണ്ടെത്തി ദിവസവും ഒരു മണിക്കൂർ വീതം 10 ദിവസത്തേയ്ക്ക് 100 കുട്ടികൾക്ക് പരിശീലനം നൽകും. ഓരോ കേന്ദ്രത്തിലും ഫുട്‌ബോൾ ഗ്രൗണ്ടും (താൽകാലികമായി ക്രമീകരിച്ചതുമാകാം ) ഒരു പരിശീലകനും ഉണ്ടായിരിക്കണം. തെരെഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങൾക്ക് രണ്ട് ഫുട്‌ബോളും നടത്തിപ്പ് ചെലവിന് 3000 രൂപയും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നൽകും. ഫോൺ: 04862232499