pullumedu
ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസും സംഘവും എത്തിയപ്പോൾ

പീരുമേട്: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി നവംബർ 15ന് സന്നിധാനം തുറക്കാനിരിക്കെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിവിധ സ്ഥലങ്ങളിൽ എത്തി ക്രമീകരണങ്ങൾ വിലയിരുത്തി. . പരമ്പരാഗത കാനനപാതയായ വണ്ടിപ്പെരിയാർ സത്രം, പുല്ലുമേട് എന്നിവിടങ്ങളിൽ പതിനഞ്ചിന് മുമ്പ് തന്നെ മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തീകരിക്കാൻ കഴിയുമെന്ന് ജില്ലാ പൊലീസ് മേധാവി വി. യു. കുര്യാക്കോസ് അറിയിച്ചു.
സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സത്രം പുല്ലുമേട് പാതയിൽ കാടുകൾ വെട്ടിത്തെളിച്ചു. റോഡ് അറ്റകുറ്റപ്പണിയാണ് ഇനി പൂർത്തിയാകാനുള്ളത്. റവന്യു, പഞ്ചായത്ത്, വനം വകുപ്പുകൾ സംയുക്തമായാണ് മണ്ഡലകാലത്തോടനുബന്ധിച്ച് ഇതുവഴിയെത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. മേഖലയിൽ സ്‌പെഷ്യൽ പൊലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സി. ജെ. മാർട്ടിൻ, പീരുമേട് ഡിവൈ.എസ്.പി. ജെ. കുര്യാക്കോസ്, വണ്ടിപ്പെരിയാർ പൊലീസ് ഇൻസ്‌പെക്ടർ ഫിലിപ്പ് സാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.