ഇടുക്കി: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ഗ്രേഡ് ബി അഭിമുഖം (കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്ന് മുൻഗണന പ്രകാരം തിരഞ്ഞെടുത്ത അപേക്ഷകർക്ക് 2022 മാർച്ച് 31 വരെ ലഭിച്ച അപേക്ഷകൾ) നവംബർ 7,8,9,10,11 തീയതികളിൽ നാട്ടകം ഗവ. പോളിടെക്‌നിക്കിൽ നടത്തും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് 0471 2339233, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, കോട്ടയം 0481 2931008, 2568878, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, ഇടുക്കി 04862 253465 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.