പീരുമേട്: കരടിക്കുഴി പഞ്ചായത്ത് എൽ പി സ്‌കൂളിൽ പീരുമേട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പ്രഭാതഭക്ഷണ പദ്ധതിയ്ക്ക് തുടക്കമായി. ഉച്ചക്കഞ്ഞി മാത്രമല്ല ഇനി മുതൽ സ്‌കൂളിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും എല്ലാ ദിവസവും പ്രഭാതഭക്ഷണംകൂടി നൽകുന്ന പദ്ധതിക്കാണ് തുടക്കമായത്. . പീരുമേട് പഞ്ചായത്ത് സ്‌കൂളുകളിൽ പദ്ധതി നടത്തുന്നതിനായി പത്ത് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പിടിഎ പ്രസിഡന്റ് എസ് മുരുകൻ അദ്ധ്യക്ഷനായ യോഗത്തിൽ പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ എൻ സുകുമാരി നിർവഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എം .ഐ. ഷൈലജ ഗ്രാമപഞ്ചായത്തംഗം എൽസി, ജിജിമോൾ എന്നിവർ സംസാരിച്ചു.