ഏലപ്പാറ:ഏലപ്പാറ കൊച്ച് കരിന്തിരുവി നാലാം മൈൽ ആറ്റിൽ പുറത്തുനിന്നും അറവ് മാലിന്യം , ഹോട്ടൽ വേസ്റ്റുകൾ എന്നിവ ചാക്കിൽ കെട്ടി വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നു. ജനങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിലാണ് ഇത്തരം മലിന്യങ്ങൾ സാമൂഹ്യ വിരുദ്ധർ കൊണ്ടിടുന്നത്. രാത്രിയിൽ വാഹനങ്ങളിൽ എത്തിച്ചാണ് തള്ളുന്നത്.