father
എസ്. എൻ. എച്ച്. എസ് നങ്കിസിറ്റിയിലെ പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾഗ്രീൻവാലി ഡെവലപ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറം ഉദ്ഘാടനം ചെയ്യുന്നു

കഞ്ഞിക്കുഴി: എസ്. എൻ. എച്ച്. എസ് നങ്കിസിറ്റിയിലെ പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾഗ്രീൻവാലി ഡെവലപ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി ഗംഗാധരൻ സ്വാഗതം പറഞ്ഞു. പി. ടി. എ വൈസ് പ്രസിഡന്റ് ഷൈൻ ജോസഫ്, ഗ്രാമവികസന സമിതി അനിമേറ്റർ സിനി ഷൈൻ, അദ്ധ്യാപകരായ ശ്രീജ , നീതു ,ആര്യ തുടങ്ങിവരുടെ നേതൃത്വത്തിലാണ് കൃഷി തോട്ടത്തിന്റെ നിർമ്മാണം നടത്തിയത്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയെ സഹായിക്കാനായുള്ള കൃഷിയിടത്തിൽ കാച്ചിൽ, കൂർക്ക, പയർ, മത്ത , പടവലം, വഴുതന, വെണ്ട തുടങ്ങി നിരവധി ഇനങ്ങൾ നട്ടു.