devananda
ഡീൻ കുര്യാക്കോസ് എം. പി ദേവനന്ദയ്ക്ക് പുരസ്ക്കാരം സമ്മാനിക്കുന്നു

വണ്ടൻമേട്: സമൂഹത്തിലെ പ്രതിഭകളായ കുട്ടികൾ ലഹരി വിരുദ്ധയജ്ഞത്തിന്റെ പ്രചാരകാരകണമെന്ന് ഇടുക്കി എം പി അഡ്വ.ഡീൻ കുരിയാക്കോസ് അഭിപ്രായപ്പെട്ടു. സുഗതകുമാരി യുടെ സ്മരണാർത്ഥം പ്രവർത്തിച്ചു വരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് സമൂഹത്തിലെ പ്രതിഭകളായ കുട്ടികൾക്ക് നൽകി വരുന്ന പുരസ്‌കാരം വണ്ടന്മേട്ടിലെ ദേവനന്ദയ്ക്ക് സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡ് മഹാമാരിയെ എങ്ങനെയാണോ സമൂഹം പ്രതിരോധിച്ചത് അതേ ലാഘവത്തോടെയാകണം ലഹരിക്കെതിരെയുള്ള പോരാട്ടത്തിലും നമ്മൾ അണിനിരക്കേണ്ടത്.
നൃത്തയിനങ്ങളിലും അഭിനയ രംഗത്തും ചെറിയ പ്രായത്തിൽ തന്നെ ജനലക്ഷങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ അതുല്യ പ്രതിഭയാണ് ദേവനന്ദ. വണ്ടന്മേട് പുളിയന്മല കെ ഈ യു പി എസ് സ്‌കൂളിൽ നടന്ന ചടങ്ങിൽ പി റ്റി എ പ്രസിഡന്റ് ജോസഫ് ദേവസ്യ അദ്ധ്യക്ഷനായ യോഗത്തിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് സിൽവി സ്വാഗതം പറഞ്ഞു. സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്ജി മുഖ്യ പ്രഭാഷണവും വരയരങ്ങ് മെഗാഷോയും നടത്തി. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ പദ്ധതി വിശദീകരണം നടത്തി.