കുമളി: തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്. അമരാവതി സ്വദേശി താന്നിക്കൽ തെക്കേതിൽ ടി.എൻ. അഖിലിനെയാണ് (34)​ തേനീച്ച കൂട്ടം ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. നെടുങ്കണ്ടത്ത് നിന്ന് കുമളിക്ക് വരുന്ന വഴി തൂക്കുപാലത്തിനും പുളിയൻമലയ്ക്കും ഇടയിലാണ് അഖിലിനെ തേനീച്ച കൂട്ടം ആക്രമിച്ചത്. തേനീച്ച കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ അഖിൽ ബൈക്ക് നിറുത്താതെ വിട്ടുപോയി. പിന്നാലെയെത്തിയ സുഹൃത്തുക്കൾ യുവാവിനെ ആദ്യം പുറ്റടി സർക്കാർ ആശുപത്രിയിലും തുടർന്ന് ചക്കുപള്ളം സർക്കാർ ആശുപത്രിയിലും എത്തിച്ചു. എന്നാൽ ഇരു ആശുപത്രികളിലും ഡോക്ടർ ഇല്ലാതിരുന്നത് ചികിത്സ വൈകാനിടയാക്കി. തുടർന്ന് കുമളി എഫ്.എച്ച്.സിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു.