joseph
സ്തന രോഗ നിർണയ ക്യാമ്പ് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ലയൺസ് ഡിസ്ട്രിക്ട് 318 സിയുടെയും തൊടുപുഴ ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്തന രോഗ നിർണയ ക്യാമ്പ് നടത്തി. പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് അനൂപ് ധന്വന്തരി അദ്ധ്യക്ഷത വഹിച്ചു. പ്രൊജക്ട് കോ- ഓർഡിനേറ്റർ സിബി ഫ്രാൻസിസ് പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിമാരായ ഡോ. സുദർശൻ കെ, റോയ് ലൂക്ക്, റീജിനൽ ചെയർമാൻ ഷിൻസ് സെബാസ്റ്റ്യൻ, സോൺ ചെയർമാൻ വിനോദ് കണ്ണോളി എന്നിവർ പ്രസംഗിച്ചു. ഇന്നും തൊടുപുഴ ലയൺസ് ക്ലബ് ഹാളിൽ ക്യാമ്പ് തുടരുമെന്ന് പ്രസിഡന്റ് അനൂപ് ധന്വന്തരി അറിയിച്ചു.