ഇടുക്കി: ഫ്ളാറ്റ്, അപ്പാർട്ട്‌മെന്റ്, വാണിജ്യ സ്ഥാപനങ്ങൾ എന്നീ നിർമ്മാണ മേഖലയിലെ നിയമ വിരുദ്ധ പ്രവണതകളും നിരുത്തവാദപരമായ സമീപനങ്ങളും അവസാനിപ്പിക്കുന്നതിന് കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടി 11ന് രാവിലെ 10.30 ന് ചെറുതോണി ഇഗ്ലൂ ഹെറിറ്റേജ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ബോധവത്കരണ ശിൽപശാല സംഘടിപ്പിക്കും. ഈ മേഖലയിലെ നിയമ വശങ്ങളെക്കുറിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും നിർവ്വഹണ ഉദ്യോഗസ്ഥരും മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും ശിൽപശാലയിൽ പങ്കെടുക്കണമെന്ന് അതോറിട്ടി ചെയർമാൻ പി.എച്ച്. കുര്യൻ അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനും കെട്ടിട നിർമ്മാണ മേഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് 2016 മേയിൽ റിയൽ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ആക്ട് നിലവിൽ വന്നത്.