
ഇടുക്കി : അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകൻ/സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്കായി പഴം, പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യ വർദ്ധിത ഉത്പ്പന്ന നിർമ്മാണങ്ങളിൽ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, കാർഷിക മേഖലയിൽ നവസംരംഭകരെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച പദ്ധതിയാണ് അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ്പ്. പഴം, പച്ചക്കറി, ധാന്യം എന്നിവയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പ്പന്നങ്ങളിൽ പ്രായോഗിക പരിശീലനം, സംരംഭകൻ അറിഞ്ഞിരിക്കേണ്ട ബിസിനസ് നിയമ വശങ്ങൾ, ബാങ്കിൽ നിന്ന് ലഭിക്കുന്ന സമ്പത്തിക സഹായങ്ങൾ, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയവയാണ് പരിശീലനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്.
കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുടെ സാങ്കേതിക സഹായത്തോടെ തൃശൂർ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിൽ നവംബർ 15 മുതൽ 19 വരെയാണ് പരിശീലനം. കോഴ്‌സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, ജി.എസ്.ടി എന്നിവ ഉൾപ്പെടെ 1,180 രൂപയാണ് 5 ദിവസത്തെ പരിശീലന ഫീസ്. താത്പര്യമുള്ളവർ കെ.ഐ.ഇ.ഡിയുടെ വെബ്‌സൈറ്റായ www.kied.info ൽ ഓൺലൈനായി നവംബർ 8ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തെരെഞ്ഞെടുക്കപ്പെടുന്ന 15 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഫോൺ: 0484 2532890 / 2550322/9605542061.