ഇടുക്കി : പൊതുമരാമത്ത് വകുപ്പ് മുട്ടംറോഡ്‌സ് സെക്ഷൻ ഓഫീസിന് കീഴിൽ തൊടുപുഴ- പുളിയൻമലറോഡിൽ (കുടയത്തൂർവേളാങ്കണ്ണി സ്റ്റോപ്പ് കാഞ്ഞാർ ശ്രീധർമ്മശാസ്ത്രക്ഷേത്രത്തിന് സമീപം, അറക്കുളം കളപ്പുര സിറ്റി, കുളമാവ് സിറ്റി, ചെയിനേജ് 20/100, ഉറവപ്പാറ, ), പഴയമറ്റം കുരിശുപള്ളിക്ക് സമീപം, മുട്ടംകരിങ്കുന്നംറോഡിൽ (ലൂണാർ ഔട്ട്‌ലെറ്റ്, ഒറ്റല്ലൂർ പാലം), വെള്ളിയാമറ്റം കുരുതിക്കളംറോഡിൽ സെന്റ്‌ജോർജ്ജ് ചർച്ചിന് സമീപം എന്നിവിടങ്ങളിൽ അപകട നിലയിൽ നിൽക്കുന്ന മരങ്ങൾ നവംബർ 10 ന് അതാത് സ്ഥലങ്ങളിൽലേലം ചെയ്യും. വകുപ്പിന്റെതല്ലാത്ത കാരണത്താൽ അന്നേ ദിവസംലേലം നടന്നില്ലെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മറ്റൊരുനോട്ടീസ് കൂടാതെലേലം നടത്തും.ഫോൺ: 04862226218