ഇടുക്കി: അഴുത ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'കൂട് കുട്ടികൾക്ക് ഒരു സുരക്ഷിത ഇടം' പദ്ധതിയിൽ വനിതാ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാതാപിതാക്കൾ തൊഴിലിനു പോകുന്ന ഘട്ടത്തിൽ വീടുകളിൽ കഴിയേണ്ടി വരുന്ന കുട്ടികൾക്ക് സംരക്ഷണവും പരിചരണവും നൽകുന്നതിനുള്ള പദ്ധതിയാണിത്. പീരുമേട്, ഏലപ്പാറ, വണ്ടിപ്പെരിയാർ, കുമളി, കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിലെ കേന്ദ്രങ്ങളിലേക്കാണ് നിയമനം. സാമൂഹിക പ്രവർത്തനം, കൗൺസലിംഗ്, സൈക്കോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം. പ്രായം 18 - 36. പ്രദേശവാസികൾക്ക് മുൻഗണന . അപേക്ഷ നവംബർ 10 നുള്ളിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം.