 
അടിമാലി: സ്വകാര്യ ബസിൽ പെൺകുട്ടികളെ ശല്യപ്പെടുത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അടിമാലിയിലെ ഹോട്ടലിൽ ജോലി ചെയ്തു വന്നിരുന്ന അസാം സ്വദേശി അസ്‌ലമാണ് (35) അറസ്റ്റിലായത്. വ്യാഴാഴ്ച നാല് മണിയോടെയായിരുന്നു സംഭവം. മൂന്നാർ- അടിമാലി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ കൂമ്പൻപാറയിൽ നിന്ന് അടിമാലിയിലേക്ക് യാത്ര ചെയ്യുന്നതിന് ഇയാൾ കയറി. സ്‌കൂൾ കുട്ടികളുടെ നല്ല തിരക്ക് വാഹനത്തിൽ ഉണ്ടായിരുന്നു. ഇത് മുതലാക്കി ഇയാൾ പെൺകുട്ടകളെ ശല്യപ്പെടുത്താൻ തുടങ്ങി. അടിമാലിയിൽ എത്തിയപ്പോൾ കുട്ടികൾ വിവരം യാത്രക്കാരോടും മറ്റും പറഞ്ഞു. ഇതോടെ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപിച്ചു. തുടർന്ന് രക്ഷിതാക്കൾ പരാതിയുമായി സ്റ്റേഷനിൽ എത്തിയതോടെ പോക്‌സോ നിയമം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അടിമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.