കട്ടപ്പന: വാഴവരയ്ക്ക് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 27 പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 4.30നായിരുന്നു അപകടം. കട്ടപ്പനയിൽ നിന്ന് തൊടുപുഴയ്ക്ക് പോയ ഫാൽക്കൺ എന്ന ബസും എതിർ ദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കട്ടപ്പനയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. തൊടുപുഴ തെക്കേൽ ജോബിൻ മാത്യു, ചെറുതോണി വടക്കേക്കരയിൽ വി.എസ്. ശരണ്യ, കരിമ്പൻ ആടുകുഴിയിൽ മിനി സജീവ്, ലബ്ബക്കട പാക്കലശേരിയിൽ ലിറ്റി അഗസ്റ്റിൻ, തൊടുപുഴ കടുവാക്കുഴിയിൽ രശ്മി ജോസഫ്, കല്ലൂർകാട് വട്ടത്തറയിൽ വി.ജി. ശശി, കട്ടപ്പന പാലേപ്പറമ്പിൽ അഭിലാഷ് നിഷാദ്, കാൽവരിമൗണ്ട് സ്വദേശികളായ കിഴക്കേൽ ഷൈനി, കുന്നത്തുള്ളി വിദ്യ, നാരകക്കാനം പുതുപറമ്പിൽ അക്ഷയ് ഷിജു, അക്ഷുൽ ഷിജു, എടരട്ടി കൊച്ചുവാണിയപ്പുരയിൽ വിനേഷ് കുമാർ, കാൽവരി മൗണ്ട് കൊച്ചാനിക്കൽ ഷോൺ ഷിജു, 10-ാം മൈൽ കല്ലൻപ്ലാക്കൽ ബാബു ആന്റണി, കാൽവരിമൗണ്ട് കരിക്കുകാട്ടിൽ ക്രിസ്റ്റോ ജിമ്മി, തൊടുപുഴ മേച്ചേരിക്കൽ അനിൽ പ്രസാദ്, കാൽവരിമൗണ്ട് മുതിരക്കുന്നേൽ ജോബിൻ വർഗീസ്, മുട്ടം പൈൻകുളത്ത് ആൻസി ഷാജി, സ്‌നേഹ നിഷാദ്, പൂമാല മാന്തോത്ത് നിഖിതമോൾ, തൊടുപുഴ അതിരത്തി മുക്കിൽ സിമ്മി സെബാസ്റ്റിയൻ എന്നിവർ സെന്റ് ജോൺസ് ആശുപത്രിയിലും ലോറി ഡ്രൈവർ കട്ടപ്പന വെളിപ്പറമ്പ് പ്രകാശ് (58), ബസ് യാത്രികരായ വാഴത്തോപ്പ് തൊട്ടിയിൽ ജിതിൻ (22), പത്താംമൈൽ പൊരുന്നക്കോട്ട് സോബിൻ(17), ശാന്തിഗ്രാം തുളുമ്പുമ്മാക്കൽ മനു (19), കാൽവരിമൗണ്ട് ഇടയാൽ തോമസ് ജോസഫ് (74), നാരകക്കാനം മാപ്പിലക്കുന്നേൽ ജോയൽ(19) എന്നിവർ സഹകരണ ആശുപത്രിയിലും ചികിത്സ തേടി. വാഴവര ആശ്രമം പടിക്ക് സമീപം ലോറി കാറിനെ ഓവർ ടേക്ക് ചെയ്തപ്പോഴായിരുന്നു അപകടമെന്നാണ് വിവരം.