shalbin
ഷാൽബിൻ ഷാജഹാൻ

തൊടുപുഴ: എട്ട് ഗ്രാം എം.ഡി.എം.എയും 20 ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. തൊടുപുഴ ഇടവെട്ടി വലിയജാരം ഭാഗത്ത് മരുതുങ്കൽ വീട്ടിൽ ഷാൽബിൻ ഷാജഹാനാണ് (22) അറസ്റ്റിലായത്. വൻ തോതിൽ ലഹരി വിൽപ്പന നടക്കുന്നതായി രഹസ്യ വിവരത്തെ തുടർന്ന് തൊടുപുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അതീവ രഹസ്യമായി നടത്തിയ ലഹരി കച്ചവടത്തിൽ കോളേജ് വിദ്യാർത്ഥികളായിരുന്നു ഉപഭോക്താക്കളെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് സി.പി, എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ സാവിച്ചൻ മാത്യു, മൻസൂർ.ഒ.എച്ച്, ജയരാജ് കെ.പി, ദേവദാസ് പി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അപർണ ശശി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ്. പി.എസ്, ബാലു ബാബു, ദിലീപ് എ.കെ, സുബൈർ എ.ഐ, എക്‌സൈസ് ഡ്രൈവർ അനീഷ് ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.