മണക്കാട് :ഗ്രാമ പഞ്ചായത്ത് പരിധിയിൽപ്പെട്ട കർഷകർക്ക് കൃഷിയിടാധിഷ്ഠിത ആസൂത്രണം പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ കൃഷിഭവനിൽ സമർപ്പിക്കാവുന്നതാണ്.
കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയിലെയും ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി, തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ഫാം പ്ലാൻ തയാറാക്കി നൽകുന്നു. ശാസ്ത്രീയ കൃഷി രീതികൾ അവലംബിച്ച് കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. 10 സെന്റ് മുതൽ 2 ഏക്കർ വരെ സ്വന്തമായി കൃഷിഭൂമി ഉള്ളവർക്കും പുതിയതായി കൃഷി ചെയ്യാൻ താല്പര്യം ഉള്ളവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിലുള്ള കൃഷി / കൃഷി അനുബന്ധ പ്രവർത്തികൾ മെച്ചപ്പെടുത്തുന്നതിനും, കൂടാതെ പുതിയതായി മൂന്നിലധികം ഘടകങ്ങൾ (പോഷകത്തോട്ടം, പച്ചക്കറി കൃഷി, മത്സ്യകൃഷി, ആട് വളർത്തൽ, പശു വളർത്തൽ മുതലായവ) തങ്ങളുടെ കൃഷിയിടത്തിൽ അനുവർത്തിക്കാൻ താല്പര്യമുള്ള കർഷകർക്ക് മുൻഗണന നൽകും..