ഇടുക്കി: ശിശുദിനാഘോഷ ജില്ലാതല മത്സരങ്ങൾ വാഴത്തോപ്പ് എച്ച്.ആർ.സി. ഹാളിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ ഉത്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി കെ.ആർ.ജനാർദ്ദനൻ സ്വാഗതം ആശംസിച്ചു. പി.കെ.ഗംഗാധരൻ, പി.കെ.രാജു, ആർ.മുരളീധരൻ, കെ.ആർ.രാമചന്ദ്രൻ, ഇ.ജി.പപ്പു, റോണക് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. സമിതി ജില്ലാ ട്രഷറർ കെ.രാജു അദ്ധ്യക്ഷനായിരുന്നു. പ്രസംഗം, രചനാ മത്സരങ്ങൾ, ക്വിസ് മത്സരം തുടങ്ങിയവ നടന്നു.