പീരുമേട്: സംസ്ഥാനത്തെ വിശ്വകർമ വിഭാഗത്തിൽപ്പെട്ട ആശാരിമാർ, സ്വർണ്ണപ്പണിക്കാർ, മൂശാരികൾ, ഇരുമ്പുപ്പണിക്കാർ, ശില്പി വിഭാഗത്തിൽപ്പെടുന്ന 60 വയസ് പൂർത്തിയായ മറ്റു ക്ഷേമപെൻഷനുകൾ ലഭിക്കാത്ത തൊഴിലാളികൾ എന്നിവർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രതിമാസ ക്ഷേമപെൻഷൻ ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ നവംബർ 30 ന് മുമ്പായി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽസ്റ്റേഷൻ, കാക്കനാട്, എറണാകുളം – 682030 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ ഫോം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ 0484 2983130.