മുട്ടം: തോട്ടുങ്കര ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ
അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് മുട്ടം പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.പ്രദേശത്ത് നിലവിലുള്ള വഴി വിളക്കുകൾ മാസങ്ങളായി പ്രവർത്തന രഹിതമാണ്.രാത്രി കാലങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ അടച്ച് കഴിഞ്ഞാൽ തോട്ടുങ്കര ജംഗ്ഷന് ചുറ്റിലും കനത്ത ഇരുട്ടാകും.പാലാ,ഈരാറ്റ്‌പേട്ട,മുട്ടം,കാക്കൊമ്പ്,തോട്ടുങ്കര ലക്ഷം വീട് കോളനി എന്നിങ്ങനെ നാല് പ്രദേശങ്ങളിലേക്കുളള റോഡുകളുടെ സംഗമ സ്ഥലവും പാലത്തിന്റെ രണ്ട് അറ്റത്തും കൊടും വളവും ആയതിനാൽ അപകട സാദ്ധ്യത ഏറെയാണെന്നും ലീഗ് നേതാക്കൾ പറഞ്ഞു.എം കെ സുധീർ,പി എം സുബൈർ,ഷബീർ എം എ എന്നിവർ സംസാരിച്ചു.