തൊടുപുഴ : തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന് വേണ്ടി ട്രാക്കിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുന്നു. നാളെ വൈകിട്ട് നാലുമണിക്ക് പൊലീസ് ജനമൈത്രി ഹാളിൽ ചേരുന്ന യോഗത്തിൽ പൊലീസ് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കും. തൊടുപുഴയിലെ 75 റസിഡൻസ് അസോസിയേഷനിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. റസിഡൻസ് അസോസിയേഷൻ തലത്തിൽ നടത്തപ്പെടേണ്ട തുടർ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകും. ട്രാക്ക് പ്രസിഡന്റ് ജെയിംസ് മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊലീസ് റസിഡൻസ് ഇനിഷ്യേറ്റീവ് പ്രോഗ്രാം ഡിവൈഎസ് പി
എം ആർ മധു ബാബു ഉദ്ഘാടനം ചെയ്യും.ലഹരി വിരുദ്ധ തുടർ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി എ സലിം നിർവഹിക്കും.