തൊടുപുഴ: ജെ.സി.ഐ. തൊടുപുഴ ഗ്രാന്റും ഫാ. ഡേവിഡ് ചിറമ്മേൽ ചാരിറ്റമ്പിൾ ട്രസ്റ്റുമായി ചേർന്ന് കെയർ ആൻഡ് ലൗ പദ്ധതിക്ക് തുടക്കം കുറിച്ചു. ഉപയോഗിക്കുന്നില്ലാത്ത നല്ല വസ്ത്രങ്ങൾ ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിന്റെ നേതൃത്വത്തിൽ ശേഖരിച്ച് ഫാ. ഡേവിഡ് ചിറമ്മേൽ ചാരിറ്റമ്പിൾ ട്രിസ്റ്റിന് ഏൽപ്പിക്കും. ഇത് വിറ്റ് കിട്ടുന്ന തുക ട്രസ്റ്റ് നിർധനരായവർക്ക് കാൻസർ ചികിത്സയ്ക്ക് നൽകുന്ന പദ്ധതിയാണിത്. ജെ.സി.ഐ. അംഗങ്ങളുടെ സ്ഥാപനങ്ങളിൽ വസ്ത്രങ്ങൾ സ്വീകരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. പദ്ധതിയുടെ ബ്രോഷർ ഉദ്ഘാടനം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി. അജീവ് ജെ.സി.ഐ. തൊടുപുഴ ഗ്രാന്റ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസിന് നൽകി നിർവഹിച്ചു. ചടങ്ങിൽ യൂത്ത് വിംഗ് തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് പ്രജേഷ് രവി, മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി സജി പോൾ, യൂത്തി വിംഗ് ജനറൽ സെക്രട്ടറിയും ജെ.സി.ഐ. തൊടുപുഴ ഗ്രാന്റ് ട്രഷററുമായ ജോഷി ജോർജ്, ജെ.സി.ഐ. സെക്രട്ടറി അനിൽകുമാർ സി.സി. എന്നിവർ പ്രസംഗിച്ചു.