ഇടുക്കി:ഭരണഭാഷാ വാരാഘോഷം ജില്ലാ തല സമാപനം 7 ന് ഉച്ചയ്ക്ക് രണ്ടിന് മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് ചാവറ ഹാളിൽ നടത്തും. ജില്ലാ ഇൻഫർമേഷൻ ഓഫീസും കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ ഫാ.തോമസ് ജോർജ് അദ്ധ്യക്ഷത വഹിക്കും. ഡോ.ഫാ. മനോജ് ജെ. പാലക്കുടി മലയാളഭാഷയുടെ വഴികൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഡോ.ജോഷി വർഗീസ് അദ്ധ്യാപനാനുഭവവും ഭാഷാപ്രയോഗ പരിണാമം,ലിപി പരിഷ്‌കരണം എന്നിവ വിശദീകരിക്കും. ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായർ മുഖ്യതിഥിയാകും. നാടുകാണി ട്രൈബൽ ആർട്‌സ് ആന്റ്സയൻസ് കോളേജ് പ്രിൻസിപ്പാളിന്റെ ചുമതല വഹിക്കുന്ന പ്രൊഫ. കെ. രാജേഷ്, സെന്റ് ജോസഫ്‌സ് പ്രിൻസിപ്പാൾ ഡോ.സാബുക്കുട്ടി എം.ജി, കോഓർഡിനേറ്റർ റോബി മാത്യു, മലയാളം അദ്ധ്യാപകരായ ശരത് ചന്ദ്രൻ, അൾഫോൻസ് പി. പാറയ്ക്കൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ തുടങ്ങിയവർ സംബന്ധിക്കും. ലഹരിയുടെ ദൂഷ്യങ്ങളെക്കുറിച്ചും ശിക്ഷാനിയമങ്ങളെക്കുറിച്ചും ഇടുക്കി എക്‌സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ സാബുമോൻ ക്ലാസെടുക്കും. വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സർക്കാർ ജീവനക്കാർക്കായി നടത്തിയ രചനാ മത്സരങ്ങളിൽ വിജയികളായവർക്ക് സമാപനയോഗത്തിൽ സമ്മാനം വിതരണം ചെയ്യും.