തൊടുപുഴ: മർച്ചൻസ് യൂത്ത്‌വിംഗിന്റെയും കാർക്കിനോസ് കാൻസർ സെന്ററിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ കാൻസർ ബോധവത്ക്കരണ ക്ളാസ് നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വ്യാപാര ഭവനിൽ നടക്കും. മർച്ചന്റ്‌സ് യൂത്ത്‌വിംഗ് പ്രസിഡന്റ് പ്രജേഷ് രവി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി. അജീവ് സെമിനാർ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സജി പോൾ, യൂത്ത്‌വിംഗ് ജനറൽ സെക്രട്ടറി ജോഷി ജോർജ്, ട്രഷറർ സിയാദ് പി.എം. എന്നിവർ പ്രസംഗിക്കും. ഡോ. അരുൺ എം. കാൻസർ ബോധവത്ക്കരണ ക്ളാസെടുക്കും.