മുട്ടം: ജില്ലാ ജയിലിലെ റിമാൻഡ് തടവുകാരനായ മട്ടാഞ്ചേരി സ്വദേശി ശ്രീജേഷിൽ (32) നിന്നും ജയിൽ അധികൃതർ കഞ്ചാവ് കണ്ടെത്തി.ജയിൽ അധികൃതർ സാധാരണ നടത്തുന്ന പരിശോധയിലാണ് കഞ്ചാവ് കണ്ടെത്തിയത്.260 മി.ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ജില്ലാ ജയിൽ സൂപ്രണ്ടിന്റെ മൊഴി പ്രകാരം മുട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മാസം ഒന്നു മുതൽ ഇയാൾ ജില്ലാ ജയിലിൽ കഴിയുകയാണ്. മട്ടാഞ്ചേരി സ്റ്റേഷനിലെ എൻഡിപിഎസ് കേസിലെ പ്രതിയാണ്.സ്ഥല പരിമിതിയെ തുടർന്നാണ് മുട്ടം ജില്ലാ ജയിലിലേക്ക് മാറ്റിയത്.