
ഇടവെട്ടി: കേരളോത്സവം വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിക്കുന്നതിനുള്ള സംഘാടകസമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എ. കെ സുഭാഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിൻസി മാർട്ടിൻ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ മോളി ബിജു, മെമ്പർമാരായ സുജാത ശിവൻ, സുബൈദ അനസ്, അസീസ് ഇല്ലിക്കൽ, ലത്തീഫ് മുഹമ്മദ്, താഹിറ അമീർ ,സൂസി റോയ്,എഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻവി.എസ്.അബ്ബാസ്, അംഗങ്ങളായ റിട്ട ബി.ഡി.ഒശശീന്ദ്രൻ ,സി.സി.ശിവൻ, തൊടുപുഴ ഈസ്റ്റ് ലയൺസ് ക്ലബ്ബ് പ്രതിനിധി നോബി സുദർശൻ ,യൂത്ത് കോഡിനേറ്റർ മുഹമ്മദ് താജുദ്ധീൻ , അംഗണവാടി ലീഡർ മിനി സുരേഷ്, ഹരിത കർമ്മസേന പ്രതിനിധി റജീന, ആശ പ്രതിനിധി ലീല ശിവദാസൻ , സി സി ശിവൻ, ആതിര, എ.ഡി.എസ് പ്രതിനിധി യശോദഎന്നിവർ സംസാരിച്ചു.