sujahudheen

അടിമാലി: മാരക ലഹരിവസ്തുക്കളുമായി വന്ന എറണാകുളം സ്വദേശിയെ അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി.കൊച്ചി -ധനുഷ് കോടി ദേശീയ പാതയിൽ ലഹരിവസ്തുക്കളുമായി കണയന്നൂർ തുരുത്തെപറമ്പിൽ സുജഹുദ്ധീനെ (26) യാണ് നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും പിടികൂടി

491 മില്ലിഗ്രാംഎം.ഡി.എം.എ ,. 4.5 ഗ്രാം ഹാഷിഷ് ഓയിൽ ,. 1.5 ഗ്രാംചരസ്സ് ,.8ഗ്രാം കഞ്ചാവ്

എന്നിവ കണ്ടെടുത്തു. എം.ഡി.എം.എകടത്തി കൊണ്ടുവന്നത് ബാംഗ്ലൂരിൽ നിന്നാണെന്നും മൊഴിനൽകി. മുൻപും സമാനമായ കേസുകളിൽപ്പെട്ട് എറണാകുളം കസബ പൊലീസ് അറസ്റ്റ് ചെയ്ത് 36 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർ സിജുമോൻ കെ എൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സുധീർ വി .ആർ, പ്രിവേന്റീവ് ഓഫീസർമാരായ വിനേഷ് സി എസ്, അനിൽ എം സി ഡ്രൈവർ നാസർ എന്നിവർ പങ്കെടുത്തു.