തൊടുപുഴ:കോലാനിയിലെ ജില്ലാ പൗൾട്രി ഫാമിലെ വനിതാ ഡോക്ടർ സഞ്ചരിക്കുന്ന ഔദ്യോഗിക വാഹനം തടഞ്ഞു നിർത്തി ജാതി പേര് വിളിച്ചു ആക്ഷേപിച്ച ശേഷം ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകനെ തൊടുപുഴ ഡിവൈഎസ് പി എം ആർ മധുബാബു അറസ്റ്റ് ചെയ്തു. തൊടുപുഴ പഞ്ചവടിപ്പാലം ഭാഗത്ത് കൊമ്പുക്കര വീട്ടിൽ കെ ഡി ഷാജി (60) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിൽ ആറാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതി ജില്ലാ പൗൾട്രി ഫാമിലെ സ്ഥിരതൊഴിലാളി ആയിരുന്നു. സസ്‌പെൻഷനിൽ ആയിരുന്ന ഇയാൾ കഴിഞ്ഞ മേയ് മാസം സർവീസിൽ നിന്നും വിരമിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.