 
വണ്ണപ്പുറം:കടകകളിൽ മോഷണം നടത്തിയ ആളെ പൊലീസ് പിടികൂടി. വണ്ണപ്പുറം നാൽപ്പതേക്കർ തൈവിളാകം അശ്വിൻ( 18)ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം പെട്രോൾപമ്പിൽ മോഷണം നടത്തുകയും തുടർന്ന് സി .സി.ടി.വി.യിൽ ദൃശ്യം പതിഞ്ഞതിനെ ത്തുടർന്ന് ഇയാൾ പണം തിരികെ നൽകുകയും ചെയ്തിരുന്നു.വണ്ണപ്പുറത്തെ മൽസ്യ വിൽപ്പനശാലയിലയിൽ നടത്തിയ മോഷണത്തെ ത്തുടർന്നാണ് ഇയാളെ പിടികൂടിയത്. ടിൻഷീറ്റ് തുളച്ചാണ് കടയ്ക്കുള്ളിൽ കടന്നതെന്ന് പൊലീസിനോട് പറഞ്ഞു.ഷീറ്റ് തുളയ്ക്കാൻ ഉപയോഗിച്ച കത്രിക സംഭവസ്ഥലത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തു. കാളിയാർ എസ് ഐ കെ ജെ ജോബിെുടാ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.