vellamneekkipara

തൊടുപുഴ : എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയനിലെ വിവിധ ശാഖകളിൽ രവിവാര പാഠശാല പ്രവേശനോത്സവവും , പഠന ക്ലാസും ആരംഭിച്ചു. മുട്ടം ശാഖയിൽ യൂണിയൻ കൺവീനർ വി.ബി സുകുമാരൻ ഉദ്ഘാടനം ചെയ്തു.

വെള്ളം നീക്കിപ്പാറ ശാഖയിൽ രവിവാര പാഠശാല പ്രവേശനോത്സവം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം സ്മിത ഉല്ലാസ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പഠനോപകരണങ്ങളും സമ്മാനങ്ങളും നൽകിയാണ് പ്രവേശനോത്സവം നടത്തിയത്. ശാഖാ ഭാരവാഹികൾ, വനിത സംഘം പ്രവർത്തകൾ എന്നിവർ സന്നിഹിതരായിരുന്നു.

മൂലമറ്റം 756 നമ്പർ ശാഖയിൽ രവിവാര പാഠക്ളാസ് ശാഖാ വൈസ് പ്രസിഡന്റ് സാവിത്രി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാഖാ സെക്രട്ടറി വിജയൻഉദ്ഘാടനം ചെയ്തു.പി. ടി. പ്രകാശൻ ക്ളാസ് നയിച്ചു.ശാഖാ കമ്മറ്റി അംഗങ്ങളായ അജിത്. പി. രാജു,സി. ബി. ലാൽ, എ. ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.വനിതാസംഘം പ്രസിഡന്റ് ശ്യാമള ചിറ്റടിയിൽ നന്ദി പറഞ്ഞു.