 
കുമളി: തേക്കടി ബോട്ട്‌ലാന്റിങ്ങിൽ എത്തി സവാരി നടത്തി മടങ്ങാൻ വിനോദസഞ്ചാരികൾ ശരിക്കും ദുരിയം അനുഭവിക്കണം. തങ്ങൾ വരുന്ന വാഹനങ്ങൾക്ക് കുമളി ആന വച്ചാൽ പാർക്കിങ്ങ് ഗ്രൗണ്ടിനപ്പുറം കടക്കാൻ അനുവാദമില്ല. അവിടെ നിന്ന് വനം വകുപ്പിന്റെ ബസുകളിൽ പോകണം. എട്ട് ബസുകളാണു നേരത്തെ ഓപ്പറേറ്റ് ചെയ്തിരുന്നത്. ഇപ്പോൾ അത് മൂന്ന് ബസുകൾ എന്ന നിലയിലേയ്ക്ക് ചുരുങ്ങി. ശേഷിക്കുന്നവ കട്ടണ്ടുറത്തായി. ഇതോടെ തിരക്കേറുന്ന അവധി ദിവസങ്ങളിൽ സഞ്ചാരികൾ വാഹന സൗകര്യമില്ലാതെ വലഞ്ഞത്തന്നെ.
പ്രതിദിനം മൂവായിരത്തിലേറെപ്പേർ തേക്കടിയിൽ എത്തുന്നതായാണ് കണക്ക്. അവർക്കാവശ്യമായ ബസ് സൗകര്യം നേരത്തെ ഉണ്ടായിരുന്നതാണ്. എട്ട് ബസുകൾ നേരത്തെ നാല് കിലോമീറ്ററോളമുള്ള ദൂരം യാത്രയ്ക്കായി സജ്ജമാക്കിയിരുന്നു.
കേരളത്തിൽ നിന്നുളളവിനോദ സഞ്ചാരികൾക്ക് പുറമേ തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, കർണാടക, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവടങ്ങളിൽനിന്നായി അവധി ദിവസങ്ങളിൽ മൂവായിരത്തോളം വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. ഇവരെ ആനവച്ചാൽ പാർക്കിങ്ങ് ഗ്രൗണ്ടിൽ നിന്നും ബോട്ടിങ്ങ് ലാന്റ് വരെ വനം വകുപ്പിന്റെ ബസ് കളിൽ എത്തിക്കുന്നു. പ്രവേശന ടിക്കറ്റും, ബസ് ടിക്കറ്റുംഇവർക്ക് യാത്ര ചെയ്യാൻ ആവശ്യത്തിന് ബസുകൾ അനുവദിക്കുന്നില്ല. വിനോദ സഞ്ചാരികൾ കൂട്ടമായി എത്തുന്ന അവധി ദിവസങ്ങളിൽ അതിന് സൗകര്യം ഒരുക്കി നൽകുന്നില്ല. ഇതുമൂലം കുമളിയിൽ നിന്ന് തേക്കടി ബോട്ട്‌ലാന്റിൽ എത്താതെ യാത്രക്കാർ ഇന്നലെ മടങ്ങുന്ന അവസ്ഥയുണ്ടായി. .
സൈക്കിളും
കിട്ടാനില്ല
വിനോദസഞ്ചാരികൾക്ക് അവരുടെ വാഹനങ്ങളിൽ ബോട്ട് ലാന്റിങ്ങിൽ പോകാൻ അനുവാദമില്ല. സ്വകാര്യ വാഹനങ്ങൾ കടത്തിവിടാറില്ല .മുൻപ് കാൽനടയായും, സൈക്കിളിൽ സഞ്ചരിക്കാനും അനുവാദംഉണ്ടായിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിക്ക് ശേഷം വനംവകുപ്പിന്റെ സൈക്കിൾ സഞ്ചാരികൾക്ക് നൽകുന്നില്ല. അങ്ങിനെ സൈക്കിൾ യാത്രയും ഇല്ലാതായി.
തേക്കടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുക എന്ന ലക്ഷ്യമാണ് വനം വകുപ്പിന് ഉള്ളതായി ആക്ഷേപം ഉണ്ട്. സംസ്ഥാന ടൂറിസം വകുപ്പ് ആഭ്യന്തര ടൂറിസത്തിന് എല്ലാവിധ സൗകര്യങ്ങളുംഒരുക്കി വളർത്തുമ്പോൾ ലോക ഭൂപടത്തിൽ ഇടം നേടിയ തേക്കടിയെ തകർക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ ജനരോഷം ഉയർന്നുവന്നിട്ടുണ്ട്.