തൊടുപുഴ: കെ സുധാകരൻ കറതീർന്ന മതേതര വാദിയാണെന്നും അദ്ദേഹത്തെ മതേതരത്വം പഠിപ്പിക്കാൻ സി പി എം വളർന്നിട്ടില്ലെന്നും കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ പറഞ്ഞു.
കെ സുധാകരന് ആർ എസ് എസ് അജണ്ടയാണെന്ന് സി പി എം ആരോപിച്ചത് ദുരുപദൃഷ്ടിതമാണ്. എന്നും എക്കാലവും കോൺഗ്രസ് മുക്തഭാരതം സ്വപ്നം കാണുന്ന ആർ എസ് എസും സി പി എമ്മും ഒരേ തൂവൽപക്ഷികളാണ്.
കെ സുധാകരൻ കെ പി സി സി പ്രസിഡന്റ് ആയപ്പോൾ തുടങ്ങിയതാണ് സി പി എമ്മിന്റെ ഹാലിളക്കം. കെ സുധാകരന്റെ സമാനതകളില്ലാത്ത ജനസ്വാധീനം സി പി എം നേതാക്കളുടെ ഉറക്കം കെടുത്തുന്നു എന്നതാണ് യാഥാർത്ഥ്യം.
കെ സുധാകരന് ആർ എസ് എസ് അജണ്ടയാണെന്ന് ആരോപിക്കുന്നത് ന്യൂനപക്ഷങ്ങളെ കോൺഗ്രസ്സിൽ നിന്നും അകറ്റാനാണ്. തുടർഭരണം നേടികഴിഞ്ഞപ്പോൾ പുതിയ വർഗ്ഗീയ കാർഡിറക്കി അവിഹിതമായ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സി പി എം കെ സുധാകരനെതിരെ ആർ എസ് എസ് അജണ്ട ആരോപിക്കുന്നത്. സി പി എമ്മിന്റെ കാപട്യം പൊതു സമൂഹം തിരിച്ചറിയണമെന്ന് അഡ്വ.എസ് അശോകൻ അഭ്യർത്ഥിച്ചു.