കട്ടപ്പന : ഇടുക്കി റവന്യു ജില്ലാ സ്‌കൂൾ കായിക മേള .22, 23, 24 തിയതികളിൽ കട്ടപ്പനയിൽ നടക്കും.
സെന്റ്.ജോർജ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മേളയ്ക്ക് സ്വാഗതസംഘം രൂപീകരിച്ചു. കട്ടപ്പന നഗരസഭാ ചെയർപേഴ്‌സൺ ഷൈനി സണ്ണി ചെറിയാൻ സ്വാഗത സംഘം ചെയർമാനായി 101 അംഗ കമ്മറ്റി തിരഞ്ഞെടുത്തു. 12 സബ് കമ്മിറ്റികളും രൂപീകരിച്ചു. ജില്ലയിലെ 115 സ്‌കൂളുകളിൽ നിന്നുള്ള 1200 ഓളം കായിക താരങ്ങൾ 85 ഇനങ്ങളിലായി മാറ്റുരയ്ക്കും.
സ്വാഗത സംഘം രൂപീകരണ യോഗം നഗരസഭാ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ബിന്ദു.ഡി. അദ്ധ്യക്ഷത വഹിച്ചു . സ്‌കൂൾ മാനേജർ ഫാ.വിൽഫിച്ചൻ തെക്കേവയലിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ജീമോൻ ജേക്കബ്, കട്ടപ്പന സി ഐ വിശാൽ ജോൺസൺ, പി ടി എ പ്രസിഡന്റ് ഡോൺ ബോസ്‌കോ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. അദ്ധ്യാപക സംഘടനാ പ്രതിനിധികൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ , കട്ടപ്പന, തൊടുപുഴ ഡിഇഒ മാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.