ഏലപ്പാറ :എസ് എൻ ഡി പി യോഗം കീർത്തി സ്തംഭത്തിന്റെ ഏഴാമത് പ്രതിഷ്ടാ വാർഷികവും കലശവും ,നെയ്ത്താല ഘോഷയാത്രയും നടന്നു.
കാമാഷി അന്നപൂർണ്ണേശ്വരി ഗുരുകുലത്തിലെ തന്ത്രി മുഖ്യൻ സുരേഷ് ശ്രീധരൻ തന്ത്രി, നിഷന്ത് ശാന്തി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഏലപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കലശ ദ്രവ്യ ഘോഷയാത്രയു കലശാഭിഷേകവും നടന്നു. പീരുമേട് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ, യൂണിയൻ സെക്രട്ടറി കെ.പി ബിനു., വനിതാ സംഘം പ്രസിഡന്റ് അമ്പിളി സുകുമാരൻ ,സെക്രട്ടറി ലതാ മുകുന്ദൻ ,യൂത്ത് മൂമെന്റ് യൂണിയൻ പ്രസിന്റ് വിനോദ് ശിവൻ, സെക്രട്ടറി വി.എസ് സുനീഷ്എന്നിവർ പങ്കെടുത്തു .വനിതാ സംഘം കേന്ദ്ര കമ്മറ്റി അംഗം ഷൈലജാ രവീന്ദ്രൻ ശ്രീ നാരായണ ധർമ്മവും കുടുബ ജീവിതവും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു .തുടർന്ന് ലക്ഷം വീട് കോളനി കാണിക്ക മണ്ഡപത്തിൽ നിന്നും ഗുരുദേവ കീർത്തി സ്തംഭത്തിലേക്ക് നെയ്ത്താല ഘോഷയാത്രയും നടന്നു .ക്ഷേത്രം പ്രസിഡന്റ് : ബി മധു ,വൈസ് പ്രസിഡന്റ് വി ബി ശ്രീജിത്ത് , കൗൺസിലർ വി.പി ബാബു .സെക്രട്ടറിഎസ് സതീഷ് , വനിതാ സംഘം പ്രസിഡന്റ് മിനി രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.