പീരുമേട്:അനധികൃത ചെക്ക്‌ചെക്ക്ഡാംതകർന്നു കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി.കോളേജിന്റെ ജലസംഭരണിയും, കിണറും, മോട്ടോർ പുരയും തകർന്നതിന് ഇടയാക്കിയ സംഭവത്തിനു കാരണക്കാരായ സ്വകാര്യ റിസോർട്ട് ഉടമയെ വിളിച്ചുവരുത്തി പീരുമേട് താലൂക്ക് സഭ ശിക്ഷിച്ചു.പിരുമേട് ഗ്രാമപഞ്ചായത്ത് നൽകിയ പരാതിയെ തുടർന്നാണ് നടപടി.175000 രൂപ പിഴയീടാക്കി. . കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് പെയ്ത ശക്തമായ മഴയെ തുടർന്ന് അനധികൃതചെക്ക്ഡാം തകർന്ന്‌ദേശിയ പാത183 ൽ കുട്ടിക്കാനം റോഡിൽ കല്ലും മണ്ണും ഒഴുകി എത്തി ഗതാഗത തടസ്സം ഉണ്ടാവുകയായിരുന്നു.