കുമളി: കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൗമാരക്കാരായ പെൺകുട്ടികൾക്ക് സൗജന്യമായി ആയോധന കല പരിശീലനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ കൗമാരക്കാരായ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധിക്കുന്നതിനുള്ള പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കരാട്ടെ പരിശീലനമാണ് ഒരുക്കിയിട്ടുള്ളത്. ഒ. എൻ. രാജു ആണ് പരിശീലകൻ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നോളി ജോസഫ് സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജനി ബിജുതുടങ്ങിയവർ പങ്കെടുത്തു