പാമ്പനാർ : ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റേയും ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ശങ്കർ അനുസ്മരണം നടത്തും. ഇന്ന് രാവിലെ 10 ന് ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന പരിപാടി ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. കോളേജ് ആർ.ഡി.സി കൺവീനർ ചെമ്പൻ കുളം ഗോപി വൈദ്യർ , ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് പ്രിൻസിപ്പാൾ സനൂജ് സി ബ്രീസ് വില്ല, ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ മനു പ്രസാദ് എന്നിവർ പങ്കെടുക്കും. ബിബിൻ ഷാൻ കെ.എസ് അനുസ്മരണ പ്രഭാഷണം നടത്തും.