തൊടുപുഴ: കേരള ഗവ. ഇലക്ടിക്കൽ കോൺട്രാക്ടേഴ്സ് അസോസിയഷൻ ജില്ലാകമ്മറ്റി രൂപീകരിച്ചു. ജോസ്‌മോൻ പി സി യുടെ അദ്ധളക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജു ജോർജ് സ്വാഗതംപറഞ്ഞു.ഷാജിമോൻ മാത്യു ഉദ്ഘാടനംചെയ്തു.

സബ്ഡിവിഷൻ വർക്കുകളുടെ ബില്ലുകൾബിൽഡിങ് ഡിവിഷനിൽത്തന്നെ മാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും

ഇലട്രിക്കൽ സാധനങ്ങളുടെ ഗ്യാരണ്ടി ഒരു വർഷമായതിനാൽ ഡി എൽ പി മൂന്ന് വർഷത്തിൽനിന്നു ഒരുവർഷമായി

കുറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗുണനിലവാരത്തെ ബാധിക്കുന്ന രീതിയിലുള്ള ബിലോ കോട്ടിങ് ഒഴിവാക്കുന്നതിനായി ഇടുക്കിവർക്കുകൾ ടേൺഅടിസ്ഥാനത്തിൽ എടുക്കാനും പി ഡബ്ലിയു ഡി ഇലട്രിക്കൽ ലൈസൻസുള്ള ജില്ലയിലെ എല്ലാവർക്കും ഐ ഡി കാർഡ് നൽകാനും തീരുമാനിച്ചു . ജോസ്‌മോൻ പി സി

(പ്രസിഡന്റ് )കെ റ്റി ഷാജി (സെക്രട്ടറി) ജോസഫ് വി ജെ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.