:
ഇടുക്കി: വിലക്കയറ്റം തടയാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുക, ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമ്മാണ നിരോധനം പിൻവലിക്കുക, ബഫർ സോണിൽ നിന്നു ജനവാസ കേന്ദ്രം, കൃഷി ഭൂമി, തോട്ടങ്ങൾ തുടങ്ങിയവ ഒഴിവാക്കുക, ക്രമസമാധാനം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ നാളെ കളക്ടേറ്റിലേക്ക് മാർച്ചും ധർണയും നടത്തും.
രാവിലെ 10.30ന് പൈനാവിൽ നിന്നും ആരംഭിക്കുന്ന മാർച്ച് കളക്ട്രേറ്റിൽ എത്തി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ധർണാ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യും.ഡീൻ കുര്യാക്കോസ് എം.പി.മുഖ്യ പ്രഭാഷണം നടത്തുന്നു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, നേതാക്കളായ ഇ.എം.ആഗസ്തി, റോയ് കെ പൗലോസ്, എ.കെ.മണി, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ ,എ.പി.ഉസ്മാൻ ,എം.കെ.പുരുഷോത്തമൻ ,നിഷ സോമൻ തുടങ്ങിയവർ സംസാരിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി.അർജുനൻ അറിയിച്ചു.