
വെള്ളിയാമറ്റം: കേരളോത്സവത്തിന് തുടക്കം കുറിച്ച് പൂമാല ട്രൈബൽ ഹയർ സെക്കന്റ്രി സ്‌കൂളിൽ നടന്ന കായിക മത്സരങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു നിർവഹിച്ചു.
ക്ഷേമകര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രാജു കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ മോഹൻദാസ് പുതുശ്ശേരി സ്വാഗതം പറഞ്ഞു. മെമ്പർമാരായ രാജേഷ് ഷാജി, കബീർ കാസിം, ലളിതമ്മ വിശ്വനാഥൻ, പോൾ സെബാസ്റ്റ്യൻ, അഭിലാഷ് രാജൻ,സെക്രട്ടറി സെബാസ്റ്റ്യൻ പി എസ്, അഖിൽ ബെന്നി, റോയി ജോസഫ് ടീം അംഗങ്ങൾ, എന്നിവർ സംസാരിച്ചു.
പൂമാല ട്രൈബൽ ഹയർ സെക്കന്റ്രി സ്‌കൂൾ, പൂച്ചപ്ര ഹൈസ്‌കൂൾ, ക്രൈസ്റ്റ് കിങ് വി എച്ച് സി സ്‌കൂൾ എന്നിവിടങ്ങളിൽ കായിക മത്സരങ്ങളും പന്നിമറ്റം എൽ പി സ്‌കൂളിൽ കലാ മത്സരങ്ങളും നടത്തും.