sndp

പൂമാല: എസ്.എൻ.ഡി.പി യോഗം പൂമാല ശാഖയിലെ രവിവാരപാഠശാലയും
വയൽവാരം കുടുംബയോഗഉദ്ഘാടനവും നടത്തി. ശാഖാ പ്രസിഡന്റ് അനിൽ രാഘവന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുടുംബയോഗത്തിന്റേയും രവിവാര പാഠശാലയുടേയും ഉദ്ഘാടനം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ. മനോജ് നിർവ്വഹിച്ചു. . രവിവാര പാഠശാല വിവരണം ലക്ഷ്മി രമണൻ നടത്തി .ശാഖാ വൈസ് പ്രസിഡന്റ് വൽസമ്മ പ്രഭാകരൻ , ശാഖാ സെക്രട്ടറി അജയ് രമണൻ എന്നിവർ പ്രസംഗിച്ചു.വയൽവാരം കുടുംബയോഗം ചെർ പേഴ്സണായി സരിത ദിലീപിനേയും കൺവീനറായി രോഹിണി ശങ്കരനേയും തിരഞ്ഞെടുത്തു.എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച രവിവാരപാഠ ശാല ക്ലാസ്സ് രാവിലെ പത്ത് മണിയ്ക്ക് ശാഖാ ഹാളിലും ബാക്കി ഞായറാഴ്ചകളിൽ രാവിലെ പത്തിന് ഓൺ ലൈനായും ക്ലാസ്സുകൾ നടത്തും. കുട്ടികളുടെ കലാപരിപാടികളും . വിജയി കൾക്കുള്ള സമ്മാന വിതരണവും നടത്തി .