മൂന്നാർ : ബസ് സ്റ്റാന്റിനുള്ളിൽ നിർമ്മിച്ചിട്ടുള്ള അനധികൃത നിർമ്മാണങ്ങളും കടകളും പഞ്ചായത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നീക്കം ചെയ്തു .മൂന്നാർ പോസ്റ്റോഫീസ് കലയിലുള്ള ബസ്റ്റാന്റിനുളളിൽ ബസ്സുകൾ പാർക്കു ചെയ്യാനും ആളുകൾക്ക് ബസ് കാത്തു നിൽക്കാനുമുള്ള സ്ഥലങ്ങൾ കൈയ്യേറിയാണ് കടകൾ നിർമ്മിച്ചിരുന്നത് .ഇവിടെ പഞ്ചായത്ത് ചുരുക്കം ചില കടകൾ അനുവദിച്ചിരുന്നു ഇതിന്റെ മറവിലാണ് അനധികൃത കടകളും മറ്റും സ്ഥാപിച്ചിരുന്നത്.ടൗണിലും പരിസര പ്രദേശങ്ങളിലും അനധികൃതമായിട്ടുള്ള ഓട്ടോ സ്റ്റാന്റുകൾ ഉൾപ്പെടെയുള്ള പാർക്കിങ്ങുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസും പഞ്ചായത്ത് അധികൃതരും അറിയിച്ചു. ഡിവൈഎസ്പി കെ ആർ .മനോജ്, ട്രാഫിക് എസ് ഐ കെ ആർ സുഭാഷ്, പഞ്ചായത്ത് സെക്രട്ടറി കെ എൻ സഹജൻ എന്നിവരുടെ നേതൃ ത്വ ത്തിൽ ആണ് കടകൾ പൊളിച്ചുമാറ്റൽ നടപടികൾ നടത്തിയത്.