അടിമാലി: എസ് എൻ ക്ലബിന്റെയും കൊച്ചിൻ ഐ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ നടത്തി വരുന്ന നേത്രചികിത്സാ ക്യാമ്പ് അടിമാലി എസ് എൻ ഡി പി വോക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.തിമിര ശസ്ത്രക്രിയ ആവശ്യമായ ആളുകളെ ക്ലബിന്റെ നേതൃത്വത്തിൽ കൊച്ചിൻ ഐ ഫൗണ്ടേഷന്റെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് സർജ്ജറി നടത്തി തികച്ചും സൗജന്യമായി തിരികെ എത്തിക്കും.